രാജാ രവിവർമ്മ
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന്കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക് പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക് രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ
അമ്മാവനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും അമ്മാവനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക് സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി.
ഇരയിമ്മൻ തമ്പി
ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1783-ൽ തിരുവനന്തപുരത്തു ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവി വർമ്മയെ ഇരയിമ്മൻ എന്ന ഓമനപേരിട്ടത്ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു.
പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ
കസ്തൂരി തന്‍റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ
No comments:
Post a Comment