ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ് ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്[1]. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം, വീരശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്നവയാണ്.
ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ് സംഘകാലമായി കണക്കാക്കപ്പെടുന്നത്. [2] ബുദ്ധ കാലഘട്ടം(566-486 ക്രി. മു.) അലക്സാണ്ടറുടെ അധിനിവേശം (327-325 ക്രി. മു.) മൗര്യ സാമ്രാജ്യകാലഘട്ടം (322-183 ക്രി. മു.) ശതവാഹന സാമ്രാജ്യകാലഘട്ടം (50 ക്രി. മു.- 250 ക്രി. വ.) എന്നിവ സംഘകാലത്തിനു സമാന്തരമായിരുന്നു എന്നു കരുതിവരുന്നുസംഘം (സംസ്കൃതം) അഥവാ ചങ്കം (തമിഴ് രൂപാന്തരം) എന്ന വാക്കിന് ചങ്ങാത്തം, കൂട്ട് (academy)എന്നൊക്കെയാണ് അർത്ഥം. ബുദ്ധ ജൈന ഭാഷയിൽ സംഘം എന്നാൽ ഭിക്ഷുക്കളുടെ കൂട്ടായ്മ എന്നാണർത്ഥം. ആദ്യത്തെ രണ്ടു സംഘങ്ങളെക്കുറിച്ചു കെട്ടുകഥകൾ പ്രചാരത്തിലുണ്ട്. ഇവ തലൈസംഘം(head samgham), ഇടൈസംഘം (middle samgham), കടൈസംഘം (last samgham) എന്നിവയാണ്. സംഘങ്ങളിൽ സാഹിത്യകാരന്മാർ, കവികൾ, രാജാക്കന്മാർ, ശില്പികൾ എന്നു വേണ്ട സാഹിത്യമനസ്സുള്ള നാട്ടുകാരും പങ്കുള്ളവരായിരുന്നു.

ദക്ഷിണേന്ത്യയിലെ പണ്ടത്തെ രാജ്യങ്ങളിൽ ചോളം, പാണ്ഡ്യം, ചേരം, പല്ലവം എന്നിവയുടെ ആസ്ഥാനങ്ങളിലും ശ്രീലങ്കയിലെ അനുരാധാപുരത്തും വിശ്വപ്രസിദ്ധങ്ങളായ സാഹിത്യസഭകൾ നിലവിലിരിക്കുകയും കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നു. ഈ പതിവ് അന്നത്തെ എല്ലാ രാജാക്കന്മാരും സ്വീകരിച്ചിരുന്നിരിക്കണം. എന്നാൽ ഇവയിൽ മധുരയിലെ സാഹിത്യസഭക്ക്(സംഘം)മാത്രമേ ശാശ്വതകീർത്തി നേടിയുള്ളൂ
No comments:
Post a Comment