ഭൂമിയിലെ അതിബൃഹത്തായ ഭൂവിഭാഗങ്ങളെ ഭൂഖണ്ഡം അല്ലെങ്കിൽ വൻകര എന്ന് പറയുന്നു.ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നതിന് ഒരു കർക്കശമായ നിയമം ഇല്ല. മറിച്ച് നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്. ഏഴ് ഭൂവിഭാഗങ്ങളാണ് ഭൂഖണ്ഡങ്ങളായി പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അവ (വലിപ്പക്രമത്തിൽ) ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക,തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവയാണ്. ഈ ഏഴു ഭൂഖണ്ഡങ്ങളും പണ്ട് ഒറ്റൊരു ഭൂഖണ്ഡമാണെന്നും അത് വേർപ്പെട്ടാണ് ഇപ്പോഴുള്ള ഏഴു ഭൂഖണ്ഡങ്ങളും ഉണ്ടായത് എന്നാണ് അറിയപ്പെടുന്നത്. പണ്ടുണ്ടായ ഒരൊറ്റ ഭൂഖണ്ഡത്തിന്റെ പേര് പാൻജിയ എന്ന് അറിയപ്പെടുന്നു
ഭൂഖണ്ഡങ്ങളുടെ ചലനം, കൂട്ടിമുട്ടൽ, വിഭജനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്ലേറ്റ് റ്റെക്റ്റോണിക്സ്.
മുൻപ് ഇത് ഭൂഖണ്ഡാന്തര ചലനം
(continental drift) എന്ന് അറിയപ്പെട്ടു
വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻകരയാണ് ഏഷ്യ. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻകരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി[2] ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ,അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്. യൂറേഷ്യയിൽ യൂറോപ്പിന്കിഴക്കായി സൂയസ് കനാൽ, യൂറൽ പർവ്വതനിരകൾ എന്നിവയുടെ കിഴക്കും കോക്കസസ് പർവ്വതനിരകൾ(അഥവാ കുമാ-മാനിച്ച്)[3]) കാസ്പിയൻ കടൽ കരിങ്കടൽ എന്നിവയുടെ തെക്കുമായി [4] കിഴക്ക്ശാന്തസമുദ്രത്തിനും തെക്ക് ഇന്ത്യൻ സമുദ്രത്തിനും വടക്ക് ആർട്ടിക് സമുദ്രത്തിനുമിടയിൽ ഏഷ്യ സ്ഥിതിചെയ്യുന്നു. ലോകത്തിലെ പ്രധാനമതങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ മതങ്ങൾ എന്നിവ ജനിച്ചത് ഇവിടെയാണ്.
ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ എയ്ജിയൻ കടൽ, ഡാർഡനെല്ലെസ് ജലസന്ധി, മർമാര കടൽ, ബോസ്ഫോറസ് ജലസന്ധി, കരിങ്കടൽ, കെർഷ് കടലിടുക്ക്,അസോവ് കടൽ എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് നൈൽ നദിയായിരുന്നു, പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ ചെങ്കടൽ ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ാം നൂറ്റാണ്ടുമുതൽ പേർഷ്യൻ ഗൾഫ്, ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി. ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു.
പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളുംയുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്.[1]
യൂറോപ്പിലെ 50 രാഷ്ടങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യക്കും ആഫ്രിക്കക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്. 731 മില്ല്യൺ എന്ന ഇവിടുത്തെ ജനസംഖ്യ ലോകജനസംഖ്യയുടെ ഏകദേശം 11 ശതമാനം വരും.
പാശ്ചാത്യസംസ്കാരത്തിന്റെ ഉറവിടം യൂറോപ്പിലെ ഒരു രാജ്യമായ ഗ്രീസാണ്.[2] 16ആം നൂറ്റാണ്ട് മുതൽ ലോകത്തിലെ പല സ്ഥലങ്ങളിലേയും തീരുമാനങ്ങൾ എടുക്കുന്നതിൽ യൂറോപ്പ് ഒരു മുഖ്യപങ്ക് വഹിച്ചിരുന്നു, പ്രത്യേകിച്ച് കോളനിവാഴ്ചയുടെ കാലങ്ങളിൽ. പതിനാറാം നൂറ്റാണ്ടിന്റേയും ഇരുപതാം നൂറ്റാണ്ടിന്റെയും ഇടക്ക് അമേരിക്കകളിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും ഏഷ്യയിലും യൂറോപ്പിലെ രാജ്യങ്ങൾക്ക് കോളനികൾ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും യൂറോപ്പ് ഒരു മുഖ്യകക്ഷി ആയിരുന്നു. ഈ യുദ്ധങ്ങൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിന്റെ ശക്തി കുറയാൻ കാരണമായി. അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും പ്രധാന ശക്തിയായുള്ള രംഗപ്രവേശനത്തോടെയായിരുന്നു ഇത്.[3]
ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻകര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7
million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.[2] 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ100 കോടിയാണ്,ഇത് ഭൗമ ജനസംഖ്യയിലെ 14.72 ശതമാനത്തോളം വരും.
വടക്ക് മദ്ധ്യതരണ്യാഴി വടക്ക് കിഴക്ക് സൂയസ് കനാൽ , ചെങ്കടൽ , തെക്ക്-കിഴക്ക് ഇന്ത്യൻ മഹാസമുദ്രംപടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കർ, 54പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .
കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻഉണ്ടായത് എന്നാണ് ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. [3].ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ
(temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണിത്[4].
ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[5]
ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.
ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക് ആർട്ടിക്ക് സമുദ്രവുംകിഴക്ക് അറ്റ്ലാന്റിക് സമുദ്രവും തെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ. പനാമ കടലിടുക്ക് വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്നതെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.
24,490,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര
(9,450,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 4.8%(കരവിസ്തീർണ്ണത്തിന്റെ 16.4%)
വ്യാപിച്ചുകിടക്കുന്നു. ഒക്ടോബർ 2006-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 51.5 കോടിയാണു . വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്കഎന്നിവയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ് .
വൻകരയിലെ തൊഴിൽ ശക്തിയുടെ 20 ശതമാനം മാത്രമേ പ്രകൃതിവിഭവങ്ങളുമായി നേരിട്ടു ബന്ധമുള്ള കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയവയിൽ വിനിയോഗിക്കപ്പെടുന്നുള്ളു. വ്യവസായ വാണിജ്യങ്ങളിൽ അത്രയധികം പുരോഗതി കൈവന്നിരിക്കുന്നു. പരമാവധി യന്ത്രവത്കൃത കൃഷിയാണ് സാർവത്രികമായി കാണുന്നത്.
കാർഷികോത്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വൻകരയാണ് വടക്കേ അമേരിക്ക. ഏഷ്യയും യൂറോപ്പുമാണ് കാർഷികോത്പാദനത്തിൽ വടക്കേ അമേരിക്കയെക്കാൾ മുന്നിൽ. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം സൊയാബീന്റെ അഞ്ചിൽ മൂന്നും ചോളം, സോർഗം എന്നിവയുടെ പകുതിയും ഈ വൻകരയിൽ നിന്നാണ്.
നാരകഫലങ്ങൾ, ഓട്സ്, പരുത്തി, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തിലും വടക്കേ അമേരിക്ക നിർണായകസ്ഥാനം അലങ്കരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളിൽ നല്ലൊരു ശതമാനം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യപ്പെടുന്ന ധാന്യങ്ങളിൽ പകുതിയും ഈ വൻകരയിൽ നിന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മധ്യ-പശ്ചിമ മേഖലയാണ് വൻകരയുടെ പ്രധാന കാർഷികോത്പാദന കേന്ദ്രം. വളക്കൂറുള്ള മണ്ണിന്റെ ലഭ്യതയും, കൃഷിക്കനുകൂലമായ കാലാവസ്ഥയും ഈ മേഖലയുടെ കാർഷികോത്പാദനത്തെ അനുകൂലമായി സ്വാധീനിക്കുന്നു. ചോളമാണ് മുഖ്യവിള. കന്നുകാലി വളർത്തലിലും ഈ മേഖല മുന്നിൽതന്നെ. കാനഡയുടെ നദീതടപ്രദേശത്തും യുണൈറ്റഡ് സ്റ്റേറ്റ്സിൽ പൊതുവേയും ഗോതമ്പ് കൃഷി ചെയ്യുന്നു. പശ്ചിമ സമതലപ്രദേശവും ഉന്നതതടവും കന്നുകാലി വളർത്തലിൽ മുന്നിൽ നിൽക്കുന്നു. ചെമ്മരിയാടു വളർത്തലും ഈ മേഖലകളിൽ വ്യാപകമാണ്.
No comments:
Post a Comment